കൊച്ചി: പാലാരിവട്ടം മേല്‍പാലം പൊളിക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ബലക്ഷയം വിലയിരുത്താല്‍ ലോഡ് ടെസ്റ്റ് നടത്തുന്നുണ്ടോ എന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
ലോഡ്ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാണിച്ചു സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഈ ഉത്തരവ്. പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യപ്പെട്ടിരുന്നത്. ഐഐടിയുടെ ഉള്‍പ്പടെയുള്ളവരുടെ റിപ്പോര്‍ട്ടുകളില്‍ പാലം പൊളിക്കണം എന്ന നിര്‍ദേശമില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ ഒക്ടോബര്‍ പത്തുവരെ പാലം പൊളിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.













