തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജകമണ്ഡലങ്ങളില്‍ സപ്ലിമെന്ററി പട്ടികയുള്‍പ്പെടെയുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
2019 ജനുവരിയിലെ വോട്ടര്‍പട്ടികയാണ് തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷകള്‍ കൂടി പരിശോധിച്ച് അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് ഉള്‍പ്പെടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 30 ലെ അന്തിമപട്ടിക പ്രകാരം മഞ്ചേശ്വരം മണ്ഡലത്തില്‍ 2,14,779 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,07,851 പേര്‍ പുരുഷന്‍മാരും 1,06,928 പേര്‍ സ്ത്രീകളുമാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2,12,086 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 2693 വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണയുണ്ടായിട്ടുള്ളത്.
എറണാകുളം മണ്ഡലത്തില്‍ 1,55,306 വോട്ടര്‍മാരുണ്ട്. ഇതില്‍ 76,184 പുരുഷന്‍മാരും 79,119 സ്ത്രീകളും മൂന്നു ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,52,401 വോട്ടര്‍മാരാണ് എറണാകുളത്തുണ്ടായിരുന്നത്. ഇത്തവണ 2905 വോട്ടര്‍മാരുടെ വര്‍ധനയാണുള്ളത്.
അരൂര്‍ മണ്ഡലത്തില്‍ 1,91,898 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 94,153 പുരുഷന്‍മാരും 97,745 സ്ത്രീകളുമാണുള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,89,936 വോട്ടര്‍മാരാണ് അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 1962 വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.
കോന്നി മണ്ഡലത്തില്‍ 93,533 പുരുഷന്‍മാരും 1,04,422 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 1,97,956 വോട്ടര്‍മാരുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,94,705 വോട്ടര്‍മാരാണ് ഈ മണ്ഡലത്തില്‍ ആകെയുണ്ടായിരുന്നത്. 3251 വോട്ടര്‍മാര്‍ ഇത്തവണ കൂടിയിട്ടുണ്ട്.
വട്ടിയൂര്‍ക്കാവില്‍ ആകെ വോട്ടര്‍മാര്‍ 1,97,570 ആണ്. ഇതില്‍ 94,326 പേര്‍ പുരുഷന്‍മാരും 1,03,241 പേര്‍ സ്ത്രീകളുമാണ്. മൂന്നു ട്രാന്‍സ്‌ജെന്‍ഡറുകളും വോട്ടര്‍പട്ടികയിലുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,95,601 പേരായിരുന്നു വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍നിന്ന് 1969 വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്.
Discussion about this post