തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ചു. നിയമസഭയില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ബജറ്റ് പ്രസംഗം തുടങ്ങി. ഒമ്പതാമത് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡിനും ഇതോടെ കെ.എം മാണി ഉടമയായി.
‘എമേര്‍ജിങ് കേരള‘ എന്ന പേരില്‍ സംസ്ഥാനത്ത് നിക്ഷേപ സംഗമം നടത്തും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റി (ജിം)ന്റെ മാതൃകയിലായിരിക്കും ഇത്. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി കെ.എം മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരള ബ്രാന്‍ഡ് വികസിപ്പിച്ചെടുക്കുന്നതിന് പ്രാമുഖ്യം നല്‍കും. ചെറുനഗരങ്ങളില്‍ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.
സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1000 കോടി വകയിരുത്തുമെന്നും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 10 കോടി രൂപ അനുവദിച്ചതായും കെ.എം.മാണി പറഞ്ഞു.
Discussion about this post