കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ആല്‍ഫാ വെഞ്ചേഴ്സിന്റെ കെട്ടിടം പൊളിക്കുന്നത്. ബുധനാഴ്ചയാണ് ആല്‍ഫാ വെഞ്ചേഴ്സിന്റെ ഇരട്ടകെട്ടിടത്തിലെ ഒരു കെട്ടിടം വിജയ സ്റ്റീല്‍ കമ്പനിക്ക് പൊളിക്കുന്നതിന് വേണ്ടി കൈമാറിയത്. പില്ലറുകള്‍ മാത്രം നിലനിര്‍ത്തി കൊണ്ട് കെട്ടിടത്തിനെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ മുഴുവന്‍ ഇടിച്ച് കളയുന്ന രീതിയിലാണ് ഉദ്ദേശിക്കുന്നത്. ഇതിന് ശേഷം കെട്ടിടത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കും. ഏകദേശം അറുപതോളം ദിവസം ഇതിനായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. 16 നിലയുളള കെട്ടിടത്തിന്റെ അഞ്ച് നിലകള്‍ വരെയാകും സ്ഫോടന വസ്തുകള്‍ നിറയ്ക്കുക.
ജെയിന്‍ കോറല്‍ കോവിന്റെ കെട്ടിടം പൊളിക്കാനുള്ള അനുമതി എഡിഫൈഡ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയ്ക്കാണ് നല്‍കിയിരിക്കുന്നത്. എല്ലാ കെട്ടിടങ്ങളും നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിനാണ് തീരുമാനം.
Discussion about this post