ദില്ലി: അയോദ്ധ്യ കേസിലെ വിധി പ്രഖ്യാപനത്തിനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്ന യോഗം നടന്നത്. യോഗത്തിന്റെ തീരുമാനങ്ങള്‍ പുറത്തുവന്നിട്ടില്ല. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് വിധി ഉറ്റുനോക്കുന്ന ഹൈന്ദവസമൂഹം.
നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ച് അതിന് മുമ്പ് വിധിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് ജഡ്ജിമാര്‍ക്ക് മുമ്പിലുള്ളത്. ഇതോടൊപ്പം മധ്യസ്ഥ സമിതി നല്‍കിയ റിപ്പോര്‍ട്ടും ജഡ്ജിമാര്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്.
അതിനിടെ കോടതി മുറിയില്‍ ഹിന്ദുസംഘടനകള്‍ നല്‍കിയ രേഖ വലിച്ചുകീറിയ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവനാനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് ഹിന്ദുമഹാസഭ പരാതി നല്‍കി. രാജീവ് ധവാന്റെ മുതിര്‍ന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന ചീഫ് ജസ്റ്റിസിന് കത്തും നല്‍കി.














Discussion about this post