ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍നിന്നും ഒരിക്കലും പിന്നോട്ടില്ലെന്ന് സുപ്രീംകോടതി. ഉത്തരവില്‍ ഒരു മാറ്റില്ല. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ഉടമകളോട് സുപ്രീംകോടതി പറഞ്ഞു. ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റീസ് അരുണ്‍ മിശ്ര ക്ഷുഭിതനായത്. കോടതിയുടെ സമയം പാഴാക്കരുതെന്നും ബഹളംവയ്ക്കരുതെന്നും കോടതി ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ നല്‍കണം. ഇതിനായി 20 കോടി രൂപ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
Discussion about this post