കൊച്ചി: തെരഞ്ഞെടുപ്പ് വിജയത്തിന് എല്‍ഡിഎഫ് നന്ദി പറയേണ്ടത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രസ്താവനകള്‍ ഇനിയും ശക്തമായി നടത്തണമെന്ന് ആവശ്യപ്പെടണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന വിഎസിന്റെ അഭിപ്രായത്തോടു യോജിക്കുതായും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post