തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുളള അസിസ്റ്റന്റ് ലാ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 11/2018) തസ്തികയില്‍ നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ മൂന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടന്ററി സ്‌കൂളില്‍ എഴുത്തു പരീക്ഷ നടത്തും. പരീക്ഷയ്ക്കുളള അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും.
അഡ്മിഷന്‍ ടിക്കറ്റ് കേരള ദേവസ്വം റിക്രട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡ് അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പേ പരീക്ഷ കേന്ദ്രത്തില്‍ ഹാജരാകണം. വൈകിയെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.
പരീക്ഷാ പ്രോഗ്രാം, സിലബസ് മുതലായ വിശദവിവരങ്ങള്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും.
Discussion about this post