മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പു നടന്ന മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന സഖ്യം ഭരണം നിലനിര്‍ത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റില്‍ ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു.
ആകെ 288 സീറ്റുള്ള മഹാരാഷ്ട്രനിയമസഭയില് കേവലഭൂരിപക്ഷത്തിനു 145 സീറ്റാണു വേണ്ടത്. ബി.ജെ.പി. നൂറ്റിമൂന്നും ശിവസേന അമ്പത്താറും സീറ്റുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം നില മെച്ചപ്പെടുത്തി. എന്‍.സി.പി. 54-സീറ്റും കോണ്‍ഗ്രസ് 44 സീറ്റും നേടി.
പങ്കജ് മുണ്ടെയടക്കം ഏഴുമന്ത്രിമാര്‍ തോറ്റത് ബീ.ജെ.പിക്ക് ക്ഷീണമായി.
Discussion about this post