ലോസ് ആഞ്ചല്‍സ്: കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന് 40 മൈല്‍ അകലെ സാന്ത ക്ലാരിറ്റയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഇതേത്തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം ആളുകളോട് മാറിത്താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു.
ഏകദേശം അയ്യായിരം ഏക്കറോളം പടര്‍ന്ന തീയില്‍ നിരവധി വീടുകളും വാഹനങ്ങളും കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശക്തമായി കാറ്റ് വീശുന്നത് അതിവേഗം തീ പടര്‍ന്നുപിടിക്കുന്നതിനി കാരണമായി. അഗ്‌നിശമന സേന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.













