തിരുവനന്തപുരം: ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ ഒന്നിന് വൈകിട്ട് 4.30ന് നിര്‍വഹിക്കും. സെക്രട്ടേറിയറ്റ് സൗത്ത് സാന്‍വിച്ച് ബ്ളോക്കില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലന്‍, ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി. എസ്. ശിവകുമാര്‍ എം. എല്‍. എ, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ സംസാരിക്കും. മന്ത്രിമാര്‍, എം. എല്‍. എമാര്‍, ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. 5.30മുതല്‍ കലാപരിപാടി അരങ്ങേറും.
നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ വിവിധ പരിപാടികള്‍ സെക്രട്ടേറിയറ്റില്‍ സംഘടിപ്പിക്കും. പുരാരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുരാരേഖകളുടെ പ്രദര്‍ശനം നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് സാന്‍വിച്ച് ബ്ളോക്കിലെ പാര്‍ക്കിംഗ് സ്ഥലത്ത് ചരിത്ര പ്രദര്‍ശനം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന്റെ ചരിത്രം വെളിവാക്കുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വൈകിട്ട് അഞ്ച് മുതല്‍ ദര്‍ബാര്‍ ഹാളില്‍ നടക്കും. കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദര്‍ബാര്‍ ഹാളില്‍ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ മൂന്നിന് സെക്രട്ടേറിയറ്റില്‍ ചിത്രരചന മത്സരം നടത്തും.
നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരവും പ്രദര്‍ശനവും കാണുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്.
Discussion about this post