തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. യുവതി പ്രവേശനത്തിനെതിരേ നിയമം കൊണ്ടുവരുമെന്ന് ചിലര്‍ പറയുന്നത് ഭക്തരെ കബളിപ്പിക്കാനാണ്. യുവതി പ്രവേശനവിധി മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണ്. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post