കോയമ്പത്തൂര്‍: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന്് മേട്ടുപാളയത്ത് മതിലിടിഞ്ഞുവീണ് 17 പേര് മരിച്ചു. മേട്ടുപ്പാളയത്തിനു സമീപം നടൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്.
നാലുവീടുകള്ക്കുമേല് കൂറ്റന്‍ മതിലിടിഞ്ഞുവീഴുകയായിരുന്നു. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളാണ് മരണമടഞ്ഞത്. 12 സ്ത്രീകളും മൂന്നുപുരുഷന്മാരും രണ്ടുകുട്ടികളുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Discussion about this post