Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സന്നിധാനത്ത് വെള്ളിയാഴ്ച വരെ സുരക്ഷാക്രമീകരണം നിലവില്‍ വന്നു

by Punnyabhumi Desk
Dec 5, 2019, 04:35 pm IST
in കേരളം

ശബരിമല: മുന്‍കരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് വെള്ളിയാഴ്ച (ഡിസംബര്‍ 6) രാത്രി നടയടക്കുംവരെ കൂടുതല്‍ സുരക്ഷാ ക്രമീകരണം നിലവില്‍വന്നതായി സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം.

വി.വി.ഐ.പി ദര്‍ശനം നിരുത്സാഹപ്പെടുത്തും. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും. ഡിസംബര്‍ ആറിന് ഒരു ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്‌ത്തേങ്ങ ഉടയ്ക്കുന്നതിന് അനുവദിക്കില്ല. മാളികപ്പുറത്തേക്ക് പോകുന്ന വഴിയില്‍ നെയ്‌ത്തോണിയില്‍ നെയ്‌ത്തേങ്ങ ഉടയ്ക്കാം.

സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ടാവും. ആകാശ നിരീക്ഷണം നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി നട അടച്ച ശേഷം സോപാനത്ത് കര്‍ശനമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും. കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടില്ല. സേവന സമയം കൂട്ടി നല്‍കും. സന്നിധാനത്ത് വെള്ളം സംഭരിച്ച എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയര്‍ഫോഴ്‌സിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശോധന ഉണ്ടായിരിക്കും.

സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സേവനത്തിന് മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ട്രാക്ടറുകള്‍ പമ്പയില്‍ പരിശോധിക്കുന്നത് തുടരും. ഇതിന് പുറമെ വ്യാഴാഴ്ച ഉച്ച മുതല്‍ മരക്കൂട്ടത്ത് ട്രാക്ടറുകള്‍ രണ്ടാമതും പരിശോധിക്കുമെന്നും അറിയിച്ചു.

എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. ദിനേശ്, ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എം.പി. വിനോദ്, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സി.എസ് അനില്‍, എ.എസ്.ഒ ബിജു ഭാസ്‌കര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies