ഹൈദരാബാദ്: ഹൈദരാബാദില്‍ 26 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ കൊല്ലപ്പെട്ടെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
സംഭവം തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ പോലീസുകാരുടെ തോക്കുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് നാല് പ്രതികളും വെടിയേറ്റ് മരിച്ചത് മുഖ്യപ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ, എന്ന ആരിഫ്, ജോളുനവീന്, ചിന്നകേശവുലു,ജോളുശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post