ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ്. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അംഗം ആനന്ത് ശര്‍മ പറഞ്ഞു. ഭരണഘടനയുടെ അടിത്തറയ്ക്കു നേരെയുള്ള ആക്രമണമാണ് ബില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തെ അത് ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്നതും യാതൊരു ധാര്‍മികതയില്ലാത്തതുമാണ് പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വത്തിന്റെ അടിസ്ഥാനം എന്താണെന്ന് ഭരണഘടനയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എതിര്‍പ്പറിയിച്ചത്. ചൊവ്വാഴ്ച, ലോക്‌സഭയില്‍ ബില്‍ പാസാക്കിയിരുന്നു. 80നെതിരെ 311 വോട്ടിനാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. രാജ്യ സഭയിലും അനായാസം ബില്‍ പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.














Discussion about this post