കൊച്ചി: പാലാരിവട്ടത്തു റോഡിലെ കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തില്‍ എറണാകുളം റോഡ്‌സ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ സോളമന്‍, സെക്ഷന്‍ അസി.എന്‍ജിനീയര്‍ കെ.എന്‍. സുര്‍ജിത്, അസി.എക്‌സി. എന്‍ജിനീയര്‍ ഇ.പി. സൈനബ, അസി. എന്‍ജീനിയര്‍ ടി.കെ. ദീപ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. അപകട സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ചു വിശദമായി അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ (വിജിലന്‍സ്) ചുമതലപ്പെടുത്തി.
Discussion about this post