ന്യൂഡല്‍ഹി: ബിജെപി ഭരണഘടനയെയാണു പിന്തുടരുന്നതെന്നും ഭരണഘടന മാത്രമാണു ബിജെപിയുടെ മതമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സവര്‍ക്കറുടെ ഹിന്ദുരാഷ്ട്രം എന്ന ആശയത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കവെയാണ് അമിത് ഷാ ഭരണഘടനയെ സംബന്ധിച്ചു വാചാലനായത്. ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണുന്നില്ല മറിച്ച് ‘ഇന്ത്യന്‍ ഭരണഘടനയെ മാത്രമാണു പിന്തുടരുന്നത്. രാജ്യത്തിനും സര്‍ക്കാരിനും ഒരു മതം മാത്രമാണുള്ളത്, അതു ഭരണഘടനയാണ്’- അമിത് ഷാ പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി സംബന്ധിച്ചും അമിത് ഷാ മറുപടി നല്‍കി. രാജ്യത്തെ ഒരു പൗരനും ഒന്നും ഭയക്കേണ്ട കാര്യമില്ല. ന്യൂനപക്ഷങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവര്‍ പുറത്തുപോകേണ്ടിവരും. അവര്‍ തെറ്റു ചെയ്‌തെന്നു സമ്മതിക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെതിരേ രൂക്ഷമായിതന്നെ അമിത് ഷാ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാജ്യത്തെ പ്രശ്‌നങ്ങളിലല്ല കോണ്‍ഗ്രസിന്റെ ശ്രദ്ധ. ഇതു മോദി സര്‍ക്കാരാണ്. തങ്ങള്‍ ഭരിക്കുക മാത്രമല്ല, രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക കൂടിയാണു ചെയ്യുന്നത്. തങ്ങള്‍ രാഷ്ട്രീയം കളിക്കാറില്ല. അങ്ങനെയായിരുന്നെങ്കില്‍ 2023-ല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ മതിയായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post