തലപ്പാടി: മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പൊലീസ് വാനില്‍ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ചാണ് വിട്ടയച്ചത്. ക്യാമറയും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ട് കൊടുക്കുകയും ചെയ്തു.
രാവിടെ എട്ടരയോടെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെന്ന് മാത്രമല്ല, അതിര്‍ത്തിയില്‍ പൊലീസ് വാഹനത്തില്‍ എത്തിച്ച ശേഷം കേരളാ പൊലീസിന് കൈമാറുന്നതടക്കമുള്ള നടപടിയും കര്‍ണാടക പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി അവര്‍ പറഞ്ഞു.
Discussion about this post