റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് അനുകൂലമാകുന്നു. മഹാസഖ്യം 46 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലും. മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ തോല്‍വി ബിജെപിയെ ഞെട്ടിച്ചു.
ഏറെ മണ്ഡലങ്ങളിലും മഹാസഖ്യം മുന്നിലാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി ജെഎംഎം നേതാവും പ്രതിപക്ഷ നേതാവുമായ ഹേമന്ത് സോറനായിരിക്കുന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എഐസിസി സെക്രട്ടറി ആര്‍പിഎന്‍ സിങ് 40 ദിവസത്തോളം സംസ്ഥാനത്ത് തങ്ങിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചത്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിലും വലിയ വിജയമാണ് മഹാസഖ്യം നേടിയത്.
Discussion about this post