ഡല്‍ഹി: ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ആയി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു. സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാനായും, ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയോടെയുള്ള സി.ഡി.എസ് പ്രവര്‍ത്തിക്കും. ഫസ്റ്റ് എമംഗ് ഈക്വല്‍സ് (തുല്യരില്‍ ഒന്നാമന്‍) എന്നാണ് സി.ഡി.എസ് അറിയപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉന്നത സൈനിക തസ്തിക സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ കരസേന മേധാവിയുടെ പേര് പ്രഖ്യാപിച്ചത്. സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനെ ഉപദേശം നല്‍കുന്നത് ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ആയിരിക്കും.
Discussion about this post