തിരുവനന്തപുരം: 87-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിറുത്തിയാണ് ഇത്തവണത്തെ മഹാതീര്‍ത്ഥാടനം. ഭാവി ഇന്ത്യ ജാതിരഹിതമായിരിക്കണമെന്ന് തീര്‍ത്ഥാടനപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിനാളുകള്‍ ഈ തീര്‍ത്ഥാടനത്തില്‍ എത്തുന്നു. ഭാവി ഇന്ത്യ ജാതി-രഹിത-വര്‍ഗ-രഹിത ഇന്ത്യ ആയിരിക്കണം. ജാതി വിവേചനം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ജി.ബാബുരാജ്, രക്ഷാധികാരി ഗോകുലം ഗോപാലന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post