തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ പന്തീരാങ്കാവില്‍ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ പരിശുദ്ധന്‍മാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ ചുമത്തിയത് മഹാ അപരാധമാണ് എന്ന് പറയാന്‍ താന്‍ തയാറല്ലെന്നും യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post