ഇടുക്കി: പെരുവന്താനത്ത് തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശികളായ രാജേഷ് (35), പ്രജിത് (15), ലളിത് (30), ദീപക് (26), ആര്‍.ശിവ(32), കാര്‍ത്തിക് (30), അയ്യാദുരൈ (29), ഗണേശ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു കൊല്ലം – തേനി ദേശീയ പാതയില്‍ ചാമപ്പാറ വളവില്‍ അപകടം നടന്നത്.
പരിക്കേറ്റ രാജേഷ്, പ്രജിത്, ലളിത്, ദീപക്, ആര്‍ ശിവ, കാര്‍ത്തിക് എന്നിവരെ മുണ്ടക്കയം മെജഡിക്കല്‍ കോളേജ് ട്രസ്റ്റ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ അയ്യാദുരൈ, ഗണേശ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post