പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് ജനുവരി 15ന് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പോകുന്നതിനും പതിനെട്ടാം പടി കയറുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് പതിനെട്ടാം പടി അടച്ചിടും.
ഉച്ചപൂജക്ക് ശേഷം നട അടച്ചാല്‍ പിന്നെ തിരുവാഭരണ ഘോഷയാത്ര എത്തി ദീപാരാധന മകര ജ്യോതി ദര്‍ശനവും കഴിഞ്ഞതിനു ശേഷമേ ഭക്തര്‍ക്ക് പതിനെട്ടാം പടി ചവിട്ടി ദര്‍ശനത്തിന് അനുവാദമുള്ളൂ. അന്നേ ദിവസം ഉച്ചക്ക് ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള മലകയറുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായി സൗകര്യം ഒരുക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Discussion about this post