Thursday, September 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണം – മന്ത്രി വി.എസ്. സുനില്‍കുമാര്‍

by Punnyabhumi Desk
Jan 16, 2020, 05:36 pm IST
in കേരളം

തിരുവനന്തപുരം: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണമെന്നും അതിനുശേഷം മാത്രം കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കണമെന്നും കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

നബാര്‍ഡ് ക്രെഡിറ്റ് സെമിനാര്‍ 2020-21 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സ്വര്‍ണപണയ വായ്പ സംബന്ധിച്ച കേന്ദ്രതീരുമാനങ്ങളിലെ ആശങ്കകള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ കര്‍ഷകര്‍ക്ക് വായ്പാ സഹായം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കാര്‍ഷിക സ്വര്‍ണപണയ വായ്പാ പദ്ധതി തന്നെ ഇല്ലാതാക്കുന്ന നിലപാടിലേക്ക് പോകരുത്്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തു തുടര്‍നടപടി ചെയ്യാനാകുമെന്ന് സംസ്ഥാനതല ബാങ്കിംഗ് സമിതി ഗൗരവമായി ചര്‍ച്ച ചെയ്യണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എത്ര ശതമാനം കര്‍ഷകരില്‍ എത്തി എന്നത് പ്രധാനഘടകമാണ്. ഈവിഷയത്തില്‍ കേന്ദ്രവും റിസര്‍വ് ബാങ്കും യാഥാര്‍ഥ്യബോധത്തോടെയുള്ള നിലപാടുകള്‍ സ്വീകരിക്കണം. പുതിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍ രൂപീകരിക്കുമ്പോള്‍ സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി-ബിസിനസ് കണ്‍സോര്‍ഷ്യവുമായി ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യം നബാര്‍ഡ് പരിഗണിക്കണം. നാളികേര മേഖലയിലേതുള്‍പ്പെടെ വിവിധ മേഖലകളിലെ സംരംഭകരുടെ പ്രശ്നങ്ങള്‍ പ്രായോഗികമായി പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയണം.

കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് വന്‍തോതില്‍ ഫലവര്‍ഗങ്ങളുടെ കൃഷിക്ക് സാധ്യതയുണ്ട്. തോട്ടവിളകളില്‍ നിലവില്‍ റബര്‍, കാപ്പി, ഏലം തുടങ്ങിയവ മാത്രമാണുള്ളത്. മാംഗോസ്റ്റിന്‍, അവക്കാഡോ തുടങ്ങിയ ഫലവര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തോട്ടവിളകള്‍ വിപുലീകരിക്കണം. പുഷ്പകൃഷി മേഖലയിലും വന്‍ കുതിച്ചുച്ചാട്ടം ഉണ്ടാക്കാനാകും. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കുന്നതു സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ നെഗറ്റീവ് വളര്‍ച്ചാനിരക്കില്‍ നിന്ന് പോസിറ്റീവ് വളര്‍ച്ചയിലേക്ക് കേരളം ഉയര്‍ന്നിട്ടുണ്ട്. ഇത് സുസ്ഥിരമായി നിലനിര്‍ത്താന്‍ അടിസ്ഥാനപരമായ ഇടപെടലുകള്‍ വേണം. മൂല്യവര്‍ധിത, എഫ്.പി.ഒ മേഖലകളില്‍ പ്രായോഗികതലത്തില്‍ ഇടപെടലുകള്‍ നടത്തി സാമ്പത്തികവ്യവസ്ഥയില്‍ പ്രതിഫലിക്കാനാകണമെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ്കാര്‍ഷിക വായ്പാ സാധ്യതകള്‍ വിശദമാക്കുന്ന സ്റ്റേറ്റ് ഫോക്കസ് പേപ്പറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ കാര്‍ഷികമേഖലയില്‍ മികവ് തെളിയിച്ച സ്റ്റാര്‍ട്ടപ്പുകളായ റസ്നോവ ടെക്നോളജീസ്, സെന്റ് ജൂഡ് ഹെര്‍ബല്‍സ്, ഡിസോള്‍വ്ഡ് ഓക്സിജന്‍ പ്ലസ് ലിമിറ്റഡ് എന്നിവരെയും വയനാട് ഗോത്ര വികസന പദ്ധതി നടപ്പാക്കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെയും മന്ത്രി ആദരിച്ചു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies