കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 77.38 രൂപയും ഡീസല്‍ വില 72.54 രൂപയുമായി.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ പെട്രോളിന് 1.52 രൂപയും ഡീസലിന് 47 പൈസയുമാണ് കുറഞ്ഞത്.













