കാഠ്മണ്ടു: നേപ്പാളില്‍ എട്ട് മലയാളികളെ ഹോട്ടല്‍ മുറിയ്ക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിനോദസഞ്ചാരത്തിനെത്തിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ദാമനിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ ബോധരഹിതരായി കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. മുറിക്കകത്തെ ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമെന്നാണ് സംശയം. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍കുമാര്‍ നായര്‍(39), ഭാര്യ ശരണ്യ(34), കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍.ടി.ബി(39), ഭാര്യ ഇന്ദു(34), വൈഷ്ണവ് രഞ്ജിത്(2), ശ്രീഭദ്ര(9), അഭിനവ് സൂര്യ(9), അഭി നായര്‍(4) എന്നിവരാണ് മരണപ്പെട്ടത്. രഞ്ജിത്തിന്റെ ഒരു കുഞ്ഞ് മറ്റൊരുമുറിയിലായതിനാല്‍ രക്ഷപെട്ടിരുന്നു. ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.













