തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കണമെന്ന് നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി.
നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് സമിതി തുറമുഖ സന്ദര്‍ശനം നടത്തി. വിഷയം ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം വിളിക്കുന്നത് പരിഗണിക്കണമെന്ന് സമിതി ചെയര്‍മാന്‍ സി. ദിവാകരന്‍ ആവശ്യപ്പെട്ടു. തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ ഭൂരിഭാഗം കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. തുറമുഖം എത്രയും വേഗം കമ്മീഷന്‍ ചെയ്യണമെന്ന സമിതിയുടെ ഏകകണ്ഠമായ പ്രമേയം മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയും പരാതികളും സംബന്ധിച്ച് കമ്പനി അധികൃതരില്‍ നിന്നും സമിതി വിവരങ്ങള്‍ ശേഖരിച്ചു.
സന്ദര്‍ശനത്തില്‍ സമിതി അംഗങ്ങളായ എം.വിന്‍സെന്റ്, സണ്ണി ജോസഫ്, എസ് രാജേന്ദ്രന്‍, എം.ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.













