റാന്നി: തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ പരിഷത്തിന്റെ നേതൃത്വത്തിലുള്ള റാന്നി ഹിന്ദു മഹാസമ്മേളനത്തിനു തുടക്കമായി. ബെംഗളൂരു ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം അടിസ്ഥാനം മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതാണെന്ന് ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. ഞാന്‍ ഹിന്ദുവാണെന്നും ഭാരതീയനാണെന്നും ശക്തമായി പറയാന്‍ ഓരോ ഹിന്ദുവിനും സാധിക്കണമെന്നും ശ്രീശക്തി ശാന്താനന്ത മഹര്‍ഷി പറഞ്ഞു.
മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Discussion about this post