കൊച്ചി: അനധികൃതമായി റോഡരികിലും നടപ്പാതകളിലും മീഡിയനിലും സ്ഥാപിച്ചിരിക്കുന്ന ബാനറുകളും കൊടികളും പരസ്യങ്ങളും 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.
നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പോലീസ് ആക്ട് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നുമുള്ള ഉത്തരവ് സംസ്ഥാന പോലീസ് മേധാവി ഉടന്‍ ഇറക്കണമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ റോഡ് സുരക്ഷാ കമ്മിഷണറും 15 ദിവസത്തിനുള്ളില്‍ ഉത്തരവിറക്കി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post