ന്യൂഡല്‍ഹി: ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ മുതല്‍ ഏഴര ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനമാക്കി നികുതി ഘടന പരിഷ്‌ക്കരിച്ചു. ഏഴര ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള നികുതി 15 ശതമാനമാക്കി. 10 ലക്ഷം രൂപ മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള വരുടെ നികുതി 20 ശതമാനമാക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു.













Discussion about this post