തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അമൂല്യസമ്പത്ത് ക്ഷേത്രത്തിനുള്ളില്‍തന്നെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സൈനികരെ നിയോഗിക്കണമെന്നും പുളിമൂട് കല്ലമ്മന്‍ദേവീക്ഷേത്ര ഭക്തസംഘം പ്രസിഡന്റ് ജി.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ക്ഷേത്രവിശ്വാസികളല്ലാത്തവരും മറ്റുചിലസംഘടനകളും ക്ഷേത്രമുതല്‍ മറ്റാവശ്യത്തിനുവിനിയോഗിക്കണമെന്നു പറയുന്നത് ഭക്തജനകോടികള്‍ക്ക് തീവ്രമായ മാനസികാഘാതം സൃഷ്ടിക്കുന്നതാണ്. അത്തരം പ്രവര്‍ത്തനങ്ങളെ എന്തുവിലകൊടുത്തും ഭക്തജനങ്ങള്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post