തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ നെയ്യാര്‍ഡാം മരക്കുന്നം ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന് റവന്യൂഅധികൃതരും പോലീസും വിലക്ക് ഏര്‍പ്പെടുത്തിയത് ഹൈന്ദവ ആചാരങ്ങള്‍ക്കെതിരായ കടന്നുകയറ്റവും നീതിനിഷേധവുമാണെന്ന് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാറും ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മംഗലശ്ശേരിയും പറഞ്ഞു. മൂന്നുദശാബ്ദത്തിലേറെയായി മിഷന്റെ അധീനതയിലുള്ളതും ആരാധന നടക്കുന്നതും ശിവന്‍, ഗണപതി, ദേവി, ശ്രീഗുരുപാദര്‍, നാഗത്തറ എന്നീപ്രതിഷ്ഠാ സങ്കല്‍പ്പങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്ഷേത്രങ്ങള്‍. ശിവരാത്രി പ്രത്യേക പൂജകള്‍ക്കും പൊങ്കാലയ്ക്കുമായാണ് 22ന് നടതുറന്നത്. അപ്പോള്‍ റവന്യൂഅധികൃതരും പോലീസും വിലക്കുമായി രംഗത്തെത്തുകയായിരുന്നു. വ്യക്തമായ ഉടമസ്ഥാവകാശരേഖകളുള്ള ക്ഷേത്രഭൂമി സംബന്ധിച്ച് റവന്യൂഅധികൃതര്‍ ഉന്നയിക്കുന്ന തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ആരാധനാ സ്വാതന്ത്ര്യത്തിനെതിരെയുള്ള നിലപാടുകള്‍ അപലപനീയമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും എസ്.ആര്‍.ഡി.എം.യൂ.എസ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.













