തിരുവനന്തപുരം: പരമേശ്വര്‍ജിയുടെ ജീവിതം ഒരു പാഠപുസ്തകമാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൈന്ദവ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച അതുല്യവ്യക്തിത്വമായിരുന്നു പരമേശ്വര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഉദയ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സന്യാസിവര്യന്‍മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പരമേശ്വര്‍ജിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.
പരമേശ്വര്‍ജിയെ രാഷ്ട്രം എത്രമാത്രം ആദരിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് അനന്തപുരിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം. മഹത് വ്യക്തിത്വത്തിന് ഉടമയാണ് പരമേശ്വര്‍ജിയെന്ന് ആത്മീയ ആചാര്യന്‍ ശ്രീ എം അനുസ്മരിച്ചു. എതിര്‍പക്ഷക്കാരോട് പോലും അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തിത്വം, ഹൈന്ദവ ദര്‍ശനത്തിന്റെ സിദ്ധാന്തകന്‍ എന്നിങ്ങനെ സന്യാസി സമൂഹം പരമേശ്വര്‍ജിയെ അനുസ്മരിച്ചു.
സ്വമി സദ്ഭവാനന്ദ, സ്വാമി വിശുദ്ധാനന്ദ, അമൃത സ്വരൂപാനന്ദ, സ്വാമി മഹേശ്വരാനന്ദ, ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി വിവിക്താനന്ദ, ജോര്‍ജ് ഓണക്കൂര്‍, കവി പി,നാരായണകുറുപ്പ്, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങി സന്യാസി വര്യന്‍മാരും സമൂഹിക സാംസ്‌ക്കാരിക രംഗത്തെ മഹത് വ്യക്തിത്വങ്ങളും പരമേശ്വര്‍ജി അനുസ്മരണ സമ്മേളനത്തിന് സന്നിഹിതരായിരുന്നു.














Discussion about this post