തിരുവനന്തപുരം: സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്ക് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് നല്‍കുന്ന സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉല്‍പാദന പ്രക്രിയയുടെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കുന്നത്.
500 പേരില്‍ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രോളിയം, പെട്രോകെമിക്കല്‍, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന വിഭാഗത്തില്‍ കൊച്ചി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് റിഫൈനറി അവാര്‍ഡിനര്‍ഹമായി.
എന്‍ജിനിയറിംങ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് &സര്‍വ്വീസിംഗ്, ടെക്സ്റ്റൈല്‍സ് & കയര്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ നിന്നും കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡും, മറ്റുള്ളവ എന്ന വിഭാഗത്തില്‍ സെയിന്റ് ഗോബെയിന്‍ ഇന്ത്യ ലിമിറ്റഡും അവാര്‍ഡിനര്‍ഹരായി.
251 മുതല്‍ 500 വരെ തൊഴിലാളികളുള്ള വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍, ജനറല്‍ എന്‍ജിനിയറിംങ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് & സര്‍വ്വീസിംഗ് വിഭാഗത്തില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡിനാണ് അവാര്‍ഡ്. ഫുഡ് &ഫുഡ് ഐറ്റംസ് എന്ന വിഭാഗത്തില്‍ യുണൈറ്റഡ് ബ്രുവറീസ് ലിമിറ്റഡ്, റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍, ടെക്സ്റ്റൈല്‍സ് ഫാക്ടറികള്‍ എന്ന വിഭാഗത്തില്‍ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, മറ്റുള്ള ഫാക്ടറികള്‍ എന്ന വിഭാഗത്തില്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് ലിമിറ്റഡ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് (പി) ലിമിറ്റഡ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.
101 മുതല്‍ 250 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളില്‍ രാസവസ്തു, പെട്രോകെമിക്കല്‍, ജനറല്‍ എന്‍ജിനിയറിംങ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് & സര്‍വ്വീസിംഗ് വിഭാഗത്തില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്ക്കും ഫുഡ് & ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തില്‍ ഏകെ നാച്ചുറല്‍ ഇന്‍ഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനുമാണ് അവാര്‍ഡ്. റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍, ടെക്സ്റ്റൈല്‍സ്, പ്രിന്റിംഗ് ഫാക്ടറികള്‍ എന്ന വിഭാഗത്തില്‍ ട്രാവന്‍കൂര്‍ കോകോടഫ്റ്റ് (പി) ലിമിറ്റഡ്, മറ്റുള്ള ഫാക്ടറികള്‍ എന്ന വിഭാഗത്തില്‍ സുഡ് കെമീ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് ഡീസല്‍ പവര്‍ പ്രൊജെക്ട് എന്നിവയും അവാര്‍ഡിനര്‍ഹരായി.
20 മുതല്‍ 100 പേരില്‍ താഴെ തൊഴിലാളികളുള്ള വ്യവസായശാലകളില്‍ എന്‍ജിനിയറിംങ് മത്സരാധിഷ്ഠിത വ്യവസായങ്ങള്‍, കാഷ്യൂ ഫാക്ടറികള്‍, കയര്‍ ഫാക്ടറികള്‍ എന്നീ വിഭാഗത്തില്‍ അവാര്‍ഡ് മണിയാര്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ സ്റ്റേഷനാണ്. കെമിക്കല്‍, പെട്രോളിയം, പെട്രോകെമിക്കല്‍, റബ്ബര്‍ എന്നീ വിഭാഗത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പ്രൊഡയര്‍ എയര്‍ പ്രൊഡക്ടസ് ലിമിറ്റഡ് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. ആയുര്‍വേദ മരുന്നുകള്‍, സ്റ്റോണ്‍ ക്രഷര്‍, എസ് പ്ലാന്റ് എന്നീ വിഭാഗത്തില്‍ പ്രൈമ പ്ലാസ്റ്റിക്സ് ലിമിറ്റഡും മറ്റുള്ളവ എന്ന വിഭാഗത്തില്‍ മലയാള മനോരമ കമ്പനി (പി) ലിമിറ്റഡ്, അച്ചൂര്‍ എസ്റ്റേറ്റ് ടീ ഫാക്ടറി എന്നിവയ്ക്കുമാണ് അവാര്‍ഡ്.
20 പേരില്‍ താഴെ തൊഴിലാളികളുള്ള വ്യവസായശാലകളില്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ എന്ന വിഭാഗത്തില്‍ മലബാര്‍ ഇന്റര്‍ലോക്ക്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് & സര്‍വ്വീസിംഗ്, ജനറല്‍ എന്‍ജിനിയറിംങ്, അഗ്രികള്‍ച്ചറല്‍ ഇംപ്ലിമെന്റ്സ്് എന്ന വിഭാഗത്തില്‍ ഒമേഗ മോട്ടോര്‍സ് (പി) ലിമിറ്റഡ് എന്നിവര്‍ അര്‍ഹരായി. സാമില്‍ & ടിമ്പര്‍ പ്രൊഡക്ട്സ് എന്ന വിഭാഗത്തില്‍ മയ്യനാട് വുഡ് ഇന്‍ഡസ്ട്രീസ്, പ്രിന്റിംങ്ങ് പ്രസ്സ് എന്ന വിഭാഗത്തില്‍ ഗീതാഞ്ജലി ഓഫ് സെറ്റ് പ്രസ്സ്, മറ്റുള്ളവ എന്ന വിഭാഗത്തില്‍ ഇന്‍ഡസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.
ഇവ കൂടാതെ ബെസ്റ്റ് സേഫ്റ്റി കമ്മിറ്റി, ബെസ്റ്റ് സ്റ്റാറ്റിയുറ്ററി സേഫ്റ്റി ഓഫീസര്‍, ബെസ്റ്റ് സ്റ്റാറ്റിയുറ്ററി വെല്‍ഫെയര്‍ ഓഫീസര്‍, ബെസ്റ്റ് സേഫ്റ്റി വര്‍ക്കര്‍ എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ മാര്‍ച്ച് നാലിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ രാവിലെ 11.00ന് നടക്കുന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിതരണം ചെയ്യും. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി സത്യജീത് രാജന്‍ മുഖ്യപ്രഭാഷണം നടത്തും.














Discussion about this post