തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളം കുടിവെള്ള പദ്ധതിയുടെയും സണ്‍ബാത്ത് പാര്‍ക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോവളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സഞ്ചാരികളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കിയാണ് സൈലന്റ്വാലി സണ്‍ബാത്ത് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി കോവളത്ത് 1.06 കോടിയുടെ സമഗ്ര നിരീക്ഷണ സംവിധാനം ഒരുക്കിയതായും മന്ത്രി പറഞ്ഞു. 15 കോടിരൂപയുടെ കുടിവെള്ള പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. കോവളത്തെ ബീച്ചുകളിലെ 20 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.വിന്‍സെന്റ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ കെ.ശ്രീകുമാര്‍ മുഖ്യാതിഥിയായി. ടൂറിസം സെക്രട്ടറി റാണിജോര്‍ജ് സ്വാഗതവും ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ നിസാബീവി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.














Discussion about this post