തിരുവനന്തപുരം: മൂന്നാര്‍ കണ്ണന്‍ദേവന്‍ വില്ലേജിലെ പ്രശ്‌നങ്ങള്‍ നാടിന് അനുകൂലമായും വനം സംരക്ഷിച്ചുകൊണ് ടും പരിഹരിക്കുന്നതിന് ഉടനടി നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. വയനാട് ഭൂപ്രശ്‌നം പരിഹരിക്കുന്നത് കോടതി വിധികള്‍ പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. കേരളാ കോണ്‍ഗ്രസ് പ്രതിനിധി സുരേന്ദ്രന്‍ പിള്ളയെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സുരേന്ദ്രന്‍ പിള്ളയുടെ വകുപ്പ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്‌തില്ല. മുഖ്യമന്ത്രിയാണ് വകുപ്പ് തീരുമാനിക്കുക. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച് ഉത്തര, മദ്ധ്യ, ദക്ഷിണ മേഖലകളിലായി മൂന്നു പ്രചാരണ ജാഥകള്‍ നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചതായി വിശ്വന്‍ അറിയിച്ചു.
Discussion about this post