തിരുവനന്തപുരം: മാര്‍ച്ച് 11 മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ബസ്സുടമാ സംയുക്ത സമര സമിതി പിന്‍മാറണമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതാണെന്ന് അറിയിച്ച് ബസ്സുടമാ സംയുക്ത സമരസമിതി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സമരസമിതി ഉന്നയിച്ച വിവിധ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സംബന്ധിച്ച് നിലവിലുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ വിഷയം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ ഭാഗം കേട്ടുവരികയാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കേണ്ടതുണ്ട്. പൊതുഗതാഗത രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാര്യേജുകളുടെ വാഹന നികുതി നിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപോലുള്ള മറ്റ് അനുകൂല നടപടികളും സ്വീകരിക്കുന്നുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തില്‍ പൊതുഗതാഗത രംഗത്തുള്ളവര്‍ വളരെയധികം ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. കൊറോണ രോഗത്തിന്റെ ഭീഷണി നേരിടുന്ന സമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുമായി ബസ്സുടമകള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വിവിധ പരീക്ഷകള്‍ നടക്കുന്ന സമയമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമരത്തില്‍ നിന്ന് ബസ്സുടമകള്‍ പിന്‍മാറണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.














Discussion about this post