തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം തടാന്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഇത് വരെ സംസ്ഥാനം നടപ്പാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിട്ടെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ശരിയല്ല. ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍കോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ നിര്‍ദ്ദേശിച്ചു. രാജ്യത്തെ എഴുപത്തഞ്ച് ജില്ലകളുടെ കൂട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ഏഴ് ജില്ലകളെയും ഉള്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ തന്നെ ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കാസര്‍കോട് ലോക് ഡൗണിന്റെ സാഹചര്യത്തില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. അതൂകൂടി ചേര്‍ത്താല്‍ ഏഴല്ല ഒമ്പത് ജില്ലകളിലെങ്കിലും കര്‍ശന ജാഗ്രത വേണമെന്ന് ചീഫ് സെക്രട്ടറിയും വിശദീകരിച്ചിട്ടുണ്ട്.
Discussion about this post