തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 112 ആയി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എറണാകുളത്ത് മൂന്ന് പേര്‍ക്കും പത്തനംതിട്ടയിലും പാലക്കാട്ടും രണ്ട് പേര്‍ക്ക് വീതവും കോഴിക്കോട്ടും ഇടുക്കിയിലും ഒരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ദുബായില്‍നിന്നും വന്നവരാണ്. യുകെയില്‍നിന്നും ഫ്രാന്‍സില്‍നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേര്‍ക്ക് സന്പര്‍ക്കത്തിലുടെയാണ് കൊറോണ പിടിപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്.













