തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജനജീവിതം നിയന്ത്രിക്കുന്നതില്‍ പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടലുകള്‍ ഗുണം ചെയ്യുന്നു. കര്‍ശന പരിശോധനകള്‍ നടക്കുമ്പോഴും അത്യാവശ്യങ്ങള്‍ മനസിലാക്കിയുള്ള നിയന്ത്രണമാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യമേഖലയില്‍ സ്വകാര്യ ആശുപത്രികളും സുസജ്ജമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 13 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുമ്പോഴും പൊതുജനങ്ങള്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കുവാന്‍ പോലീസ് ശ്രദ്ധവയ്ക്കുന്നുണ്ട്. മൂന്നുദിവസം പിന്നിടുമ്പോള്‍ പൊതുജനങ്ങള്‍ അനാവശ്യയാത്രകള്‍ ഉപേക്ഷിച്ച കാഴ്ചയാണ് നിരത്തില്‍ പ്രകടമാകുന്നത്. ആരോഗ്യമേഖലയില്‍ മരുന്നുകളുടെ ലഭ്യതയും അടിയന്തിരചികിത്സാ സംവിധാനങ്ങളും പ്രതിദിനം വിലയിരുത്തുന്നതായി അരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post