കോട്ടയം: ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പായിപ്പാട് ജംഗ്ഷനില്‍ അതിഥി തൊഴിലാളികള്‍ റോഡു ഉപരോധിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ആളുകള്‍ കൂട്ടമായെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടത് ഇയാളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പായിപ്പാട് പ്രദേശത്തെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ഫോണ്‍ചെയ്താണ് ഇയാള്‍ ആളെ സംഘടിപ്പിച്ചത്. മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സൂചനയെ തുടര്‍ന്നു ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് റിഞ്ചുവിന്റെ ഫോണ്‍രേഖകളും പോലീസ് പരിശോധിച്ചിട്ടുണ്ട്.
ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാന്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ജില്ലാ പോലീസ് മേധാവിയും കളക്ടറും ഇടപെട്ടാണ് ഇവരെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
എന്നാല്‍ സംഭവത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ ചില തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.














Discussion about this post