തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ച ലഭിച്ചത് ലഭിച്ചത് 32,01,71,627 രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എം എം മണി ഏല്പിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കെഎസ്ഇബി നേരത്തേ നല്‍കിയിരുന്നു. കേരള പവര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്പ്പറേഷന് ഒരുകോടി രൂപ സംഭാവന നല്കി.
കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നല്കി. കൊല്ലം കോര്പ്പറേഷന് ഒരുകോടി രൂപ നല്കി. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സഹകരണസംഘം, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് എന്നിവര്‍ 50 ലക്ഷം രൂപ വീതവും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും നല്കി. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിര്‍ദേശത്തെ ഐഎന്‍ടിയുസി സ്വാഗതം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പ്രാഥമിക സഹായമായി 65 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മിച്ച വീടുകള്‍ കോവിഡ് ഐസൊലേഷനായി വിട്ടുനല്‍കാം എന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post