Monday, September 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശിവസങ്കല്‍പം

by Punnyabhumi Desk
Jul 16, 2011, 01:35 pm IST
in സനാതനം

സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)

ശിവരാത്രിവ്രതം

വ്രതാനുഷ്‌ഠാനങ്ങളില്‍ ശ്രേഷ്‌ഠമായ വ്രതം ശിവവ്രതവും അതില്‍ സോമവാരവ്രതവും അതിനേക്കാള്‍ ശ്രേയസ്‌കരമായി ശിവരാത്രിവ്രതവും വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌.
`വ്രതങ്ങളെല്ലാറ്റിലും ശാസ്‌ത്രോക്തവ്രതം ശ്രേഷ്‌ഠം
അതിലും ശിവരാത്രി വ്രതമുത്തമമെന്ന്‌
മതിമാന്‍മാരാം മഹാജനങ്ങള്‍ പറയുന്നു.’
സോമവാരവും അമാവാസിയും കൂടിച്ചേര്‍ന്ന ദിവസം കാശിയിലെ മണികര്‍ണികാതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുന്നത്‌ അതീവ പുണ്യകരമായി വിശ്വസിക്കപ്പെടുന്നു. ഈ വിശേഷദിവസം ആഷാഢമാസത്തിലാണ്‌ വരുന്നതെങ്കില്‍ അത്‌ വിശിഷ്യാശ്രേഷ്‌ഠമെന്നാണ്‌ പ്രമാണം.
`സോമവാരമമാവാസ്യയോടൊത്തു വന്നാലത്‌
മൂന്നുകോടി ശിവരാത്രിക്കു തുല്യം
ആയതാഷാഢ മാസേ വരികിലതത്യുത്തമം
മായമല്ലെടോ പുരാണങ്ങള്‍ ചൊല്ലുന്നിതേവം
ഈ പ്രത്യേകദിവസം അത്രി, വേദവ്യാസന്‍, വിശ്വാമിത്രന്‍, അഗസ്‌ത്യന്‍, ശുകന്‍, കഹോളന്‍ തുടങ്ങിയ മഹര്‍ഷിശ്രേഷ്‌ഠന്മാര്‍ മണികര്‍ണികയില്‍ സ്‌നാനത്തിനായി എത്തിയെന്ന്‌ പറയുന്നിടത്ത്‌ ശിവമാഹാത്മ്യംകൊണ്ട്‌ പവിത്രമായ തീര്‍ഥം എത്രയേറെ പുണ്യവര്‍ധകമാണെന്ന്‌ വര്‍ണിക്കപ്പെട്ടിരിക്കുന്നു ത്രിമൂര്‍ത്തികളുടെ ഭാവത്തില്‍ സൃഷ്‌ടിസ്ഥിതിസംഹാരങ്ങള്‍ ചെയ്യുന്നത്‌ ശിവനാണെന്ന്‌ പ്രകീര്‍ത്തിച്ചുകൊണ്ട്‌ തേജസ്വരൂപികളായ മഹര്‍ഷീന്ദ്രന്മാര്‍ ശിവനെ നമസ്‌കരിക്കുന്നു.
`സ്രഷ്‌ടാവും വിഷ്‌ണു രുദ്രനെന്നുള്ള മൂര്‍ത്തി ഭേദാത്‌
സൃഷ്‌ടിയും സ്ഥിതി സംഹാരങ്ങളും ചെയ്‌തിടുന്ന
ശങ്കര! സദാശിവ! സര്‍വജ്ഞ! ഭക്തര്‍ക്കുള്ള
സങ്കടങ്ങളെത്തീര്‍ക്കും നിനക്കു നമസ്‌ക്കാരം.’
ദ്രാവിഡഭാഷ മഹേശ്വരസൂത്രങ്ങള്‍ ഗ്രഹിച്ചുണ്ടാക്കിയതായി കരുതപ്പെടുന്നു. അഗസ്‌ത്യനാണ്‌ മഹേശ്വരസൂത്രങ്ങളില്‍നിന്ന്‌ ദ്രാവിഡഭാഷയുണ്ടാക്കിയിട്ടുള്ളത്‌.
`ദ്രാവിഡ സൂത്രമെനിക്കുപദേശിച്ചീടിന
ദേവദേവേശനോടു തുല്യനാം ദേവനില്ല’
എന്നിങ്ങനെ അഗസ്‌ത്യമഹാമുനി ശിവനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. ശിവന്റെ അറുപത്തിനാല്‌ ലീലകളെ പ്രകീര്‍ത്തിക്കുകയും ശിവമാഹാത്മ്യത്തെ നിര്‍ദേശിക്കുകയും ചെയ്യുന്ന ഒരു മഹാഗ്രന്ഥമാണ്‌ ഹാലാസ്യമാഹാത്മ്യം. സ്‌കന്ദപുരാണത്തിലെ ശങ്കരസംഹിതയിലാണ്‌ ഈ വര്‍ണനയുള്ളത്‌.
ശിവപുരാണം എന്ന മഹാഗ്രന്ഥത്തിലും ശിവമഹിമയെ പ്രകീര്‍ത്തിക്കുന്ന വിവിധ ഘട്ടങ്ങളുണ്ട്‌. പാര്‍വതിയുടെ ജനനം, ഗണപതിയുടെയും സ്‌കന്ദന്റെയും മാഹാത്മ്യങ്ങള്‍, ജനനം, വിവാഹം എന്നിവയും ശിവപുരാണത്തില്‍ വര്‍ണിച്ചുകാണുന്നു. മഹാപുരാണത്തിന്റെ സ്വഭാവം ഉള്‍ക്കൊള്ളുന്ന ഈ മഹാഗ്രന്ഥം പ്രധാനമായി ഏഴു ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌. 

(തുടരും)

 

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies