കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.
നാടകഗാനങ്ങളിലൂടെ സംഗീതസംവിധാന രംഗത്തെത്തിയ അദ്ദേഹം ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. 1968 ല്‍ പുറത്തിറങ്ങിയ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.
2017 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. നാടകരംഗത്ത് പതിഞ്ചോളം പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കസ്തൂരി മണക്കുന്നല്ലോ കാറ്റേ, ചെട്ടികുളങ്ങര ഭരണിനാളില്‍, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തിലും മുത്തായ, പാടാത്ത വീണയും പാടും, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, പാലരുവി കരയില്‍ പഞ്ചമി വിടരും പടവില്‍ തുടങ്ങി അദ്ദേഹത്തിന്റെ നിരവധി ഹിറ്റുകള്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല.














Discussion about this post