തിരുവനന്തപുരം: എം.കെ. അര്‍ജുനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അര്‍ജുനന്റെ വിയോഗം നികത്താനാക്കാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അര്‍ജുനന്‍ മാഷ്. അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അര്‍ജുനന്‍ അന്തരിച്ചത്. കൊച്ചി പള്ളുരുത്തിയിലെ വസതിയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം സിനിമകളിലായി എഴുനൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ അദ്ദേഹം1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.














Discussion about this post