തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെയായിരിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. കോവിഡ്- 19 ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ സംസ്ഥാന ബഹുമതികളോടെയാകും സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി ശ്മശാനത്തിലാണ് സംസ്‌കാരം. കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ അന്ത്യം.














Discussion about this post