മുംബൈ: മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ വീണ്ടും കോവിഡ് മരണം. മുംബൈ കെഇഎം ആശുപത്രിയില്‍ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 13 ആകുകയും ചെയ്തു. ഏപ്രില്‍ ഒന്നിന് ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച അന്പത്തിയാറുകാരന്‍ മരിച്ചിരുന്നു. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 15 ലക്ഷം പേരാണു ധാരാവിയില്‍ പാര്‍ക്കുന്നത്. ധാരാവിയിലെ ഡോ. ബലിഗനഗര്‍, വൈഭവ് അപ്പാര്‍ട്ട്‌മെന്റ്, മുകുന്ദ് നഗര്‍, മദീന നഗര്‍ എന്നിവിടങ്ങള്‍ കോവിഡ് ബാധയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് മുംബൈയിലാണ്.
Discussion about this post