ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് താക്കീത് നല്‍കി ഇന്ത്യ. കാശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി. യുഎന്‍എസ് സിയുടെ അജണ്ടകളില്‍ കാശ്മീര്‍ ഇപ്പോഴും ഒരു പ്രധാന വിഷയമാണെന്ന് ചൈന അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് ചൈനീസ് വക്താവ് നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യ നിഷേധിക്കുന്നു. ഈ വിഷയത്തില്‍ ഇന്ത്യയുടെ മാറ്റമില്ലാത്ത നിലപാടിനെക്കുറിച്ച് ചൈനക്ക് അറിയാവുന്നതുമാണ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്’. ചൈനക്ക് മറുപടിയായി ഇന്ത്യ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജമ്മു കാശ്മീരിലേതുള്‍പ്പെടെ ഇന്ത്യയിലെ ജന ജീവിതത്തെ ഒരുപോലെ ബാധിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ ചൈന അപലപിക്കുകയാണ് വേണ്ടതെന്നും ഇന്ത്യ പറഞ്ഞു. നേരത്തെ, യുഎന്നില്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ നല്‍കിയ കത്തിനെ ചൈന പിന്തുണച്ചിരുന്നു. അതേസമയം, യുഎന്‍എസ് സിയില്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഒരു യോഗം പോലും വിളിക്കാന്‍ തയാറാകാത്ത ചൈനക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
Discussion about this post